സമാധാനത്തിനുള്ള നൊബേല്‍ നാദിയാ മുറാദിനും ഡോ. ഡെന്നിസ് മുക്‌വേഗയ്ക്കും

Facebooktwittergoogle_plusmail

സ്റ്റോക്കോം. ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം യസീദി വംശജയായ നാദിയ മുറാദിനും ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ ഡോകടറായ ഡെന്നിസ് മുക്‌വേഗേയ്ക്കും. സംഘര്‍ഷങ്ങളും യുദ്ധങ്ങളും ഉണ്ടാകുമ്പോള്‍ നടക്കുന്ന ലൈംഗീക അതിക്രമങ്ങളെ ചെറുക്കാന്‍ ഇരുവരും പോരാടിയതിനാണ് ഇരുവര്‍ക്കും നൊബേല്‍ ലഭിച്ചത്.
ഐ എസിന്റെ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപെട്ട വ്യക്തിയാണ് നദിയ. പീഡനങ്ങള്‍ക്കിരയായ വനിതകള്‍ക്കു ചികിത്സ നടത്തുന്ന വ്യക്തിയാണ് ഡോ. മുക്‌വേഗ. കോഗോയിലെ ബുക്കാവുവില്‍ പാന്‍സി എന്ന ആശുപത്രിയുടെ തലവനാണ്. 2008 ല്‍ ആരംഭിച്ച ഈ ആശുപത്രിയില്‍ ആയിരക്കണക്കിന് യുവതികളാണ് ചികില്‍സയ്ക്കായി എത്തുന്നത്.
യാസീദി വിഭാഗത്തിനെതിരെ ഐ എസ് നടത്തിയ ഭീകരാക്രമണത്തില്‍ നാദിയയുടെ പിതാവും ആറു സഹോദരന്മാരും ഉള്‍പ്പെടെ ഗ്രാമവാസികളായ പുരുഷന്‍മാരെയെല്ലാം ഭീകരര്‍ കൊന്നൊടുക്കി. നാദിയയെയും മറ്റു യുവതികളെയും മൊസൂളിലേക്ക് അടിമകളായി കൊണ്ടുപോവുകയും മൂന്നുമാസത്തോളം നരകയാതനയില്‍ ആവുകയും ചെയ്തു. പിന്നീട് രക്ഷപെട്ട നാദിയ ഒരു മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ ജര്‍മ്മനിയിലേക്ക് രക്ഷപെടുകയായിരുന്നു. 2016ല്‍ ഇരുപത്തിമൂന്നാം വയസ്സില്‍ ഐക്യരാഷ്ട്രസംഘടനയുടെ അംബാസഡറായ നാദിയയുടെ ആത്മകഥ ദ് ലാസ്റ്റ് ഗേള്‍ എന്ന പേരില്‍ പുറത്തിറങ്ങിയിട്ടുണ്ട്.

Facebooktwittergoogle_plusmail
  FROM THIS SECTION
 • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
  • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
 • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
  • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
 • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
  • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
 • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
  • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
 • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
  • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
 • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
  • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
    India Mission TV
    FACE TO FACE
 • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
    Prayer Line
        Help Line
        +91 9744132025
        +91 9744982222
        reformationonline@gmail.com
            Prayer Request     
         
         
       
         
         
       
        © Copyright 2015 reformationvoiceonline.
  All rights reserved