ചര്‍ച്ച് ഓഫ് ഗോഡ് പ്രെയര്‍സെല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രവര്‍ത്തനമാരംഭിച്ചു

Facebooktwittergoogle_plusmail

മുളക്കുഴ. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്ത്യാ കേരളാസ്റ്റേറ്റ് പ്രെയര്‍സെല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനവും ഹൈറേഞ്ച് സോണല്‍ പ്രാര്‍ത്ഥനാ സംഗമവും സെപ്തംബര്‍ 18ന് ചപ്പാത്ത് ദൈവസഭയില്‍ വെച്ച് നടന്നു. പ്രയര്‍സെല്‍ ഡയറക്ടറായ പാസ്റ്റര്‍ സജി ജോര്‍ജ്ജ് അധ്യക്ഷനായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ വൈ. റെജിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ സഭകളില്‍ ഏകദിന പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടന്നു. അടുത്ത പ്രാര്‍ത്ഥനാ സമ്മേളനം മലബാര്‍ മേഖലയില്‍ ഒക്‌ടോബര്‍ 18ന് രാവിലെ 10 മുതല്‍ രാത്രി 8:30 വരെ നിലമ്പൂര്‍ പാത്തിപ്പാറ ദൈവസഭാഹാളില്‍ നടക്കും. ഈ സമ്മേളനത്തില്‍ മലബാര്‍ സോണല്‍ ഡയറക്ടര്‍ പാസ്റ്റര്‍ ജോസഫ് ഇരിങ്ങാലക്കുട, പ്രെയര്‍സെല്‍ ഡയറക്ടര്‍ പാസ്റ്റര്‍ സജി ജോര്‍ജ്ജ് എന്നിവരെ കൂടാതെ ഡിസ്ട്രിക്ട് പാസ്റ്റര്‍മാര്‍, പ്രെയര്‍ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും. പ്രെയര്‍സെല്ലിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ ഏരിയകളില്‍ സോണല്‍ കോര്‍ഡിനേറ്റേഴ്‌സിനെ നിയമിച്ചു. തിരുവനന്തപുരത്ത് പാസ്റ്റര്‍ സന്തോഷ് തങ്കച്ചന്‍, തിരുവനന്തപുരം സൗത്തില്‍ പാസ്റ്റര്‍ ബിജുമോന്‍ ശാമുവേല്‍, കോസ്റ്റലില്‍ പാസ്റ്റര്‍ ജോസഫ് ഡാനിയേല്‍, കൊട്ടാരക്കരയില്‍ പാസ്റ്റര്‍ ലാലി ഫിലിപ്പ്, പത്തനംതിട്ടയില്‍ പാസ്റ്റര്‍ സാം ചന്ദ്രശേഖരന്‍, തിരുവല്ലയില്‍ പാസ്റ്റര്‍ ജോര്‍ജ്ജ് വര്‍ഗീസ്, കോട്ടയത്ത് പാസ്റ്റര്‍ പി എ രാജന്‍, ഹൈറേഞ്ചില്‍ പാസ്റ്റര്‍ റ്റി. പി മാത്യു, എറണാകുളത്ത പാസ്റ്റര്‍ ഏബ്രഹാം സ്‌കറിയ കണ്ണൂരില്‍ പാസ്റ്റര്‍ കുര്യന്‍ ഈപ്പന്‍, മലബാറില്‍ പാസ്റ്റര്‍ ഷൈജന്‍ ഇ.ഡി, മൂവാറ്റുപുഴയില്‍ പാസ്റ്റര്‍ ഉമ്മന്‍ ജോണ്‍ എന്നിവരാണ് കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിക്കുന്നത്.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു
    • കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved