കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ ഒരുങ്ങുന്നു

Facebooktwittergoogle_plusmail

കണ്ണൂര്‍. കേരളത്തിലെ ജയിലുകള്‍ പരിഷ്‌കരിക്കാന്‍ പദ്ധതികള്‍ ഒരുങ്ങുന്നു, ഇന്ത്യയിലെ ഏറ്റവും മികച്ചതായി കരുതപ്പെടുന്ന തെലങ്കാന മോഡല്‍ പരിഷ്‌കരണ പദ്ധതിയാണ് തയാറാകുന്നത്. ഇതിനായി കേരളത്തില്‍ നിന്നുള്ള വിദഗ്ദസംഘം തെലങ്കാനയിലെ ജയിലുകള്‍ സന്ദര്‍ശിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലവില്‍ കേരളത്തിലെ ജയിലുകളില്‍ ഭക്ഷ്യനിര്‍മ്മാണ യൂണിറ്റുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനമുണ്ട്. അതില്‍ നിന്ന് പരിഷ്‌കരണത്തിനുള്ള ഫണ്ട് കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
തടവുകാര്‍ക്ക് സ്വന്തമായി വരുമാനമാര്‍ഗ്ഗമുള്ള ജയിലുകളാണ് തെലങ്കാനയിലുള്ളത്. സാധാരണക്കാരായ ആളുകള്‍ക്ക് തടവറയെന്തെന്ന മനസ്സിലാക്കാന്‍ ജയില്‍ ടൂറിസം പദ്ധതി നടപ്പാക്കുന്നുണ്ട്. തെലങ്കാന ജയിലുകളുടെ പ്രധാന വരുമാന മാര്‍ഗ്ഗം പെട്രോള്‍ ബങ്കാണ്. കേരളത്തിലും ഇത്തരത്തില്‍ ബങ്കുകള്‍ സ്ഥാപിക്കണമെന്നും ജയില്‍ മോചിതരായവര്‍ക്ക് അവിടെ ജോലി നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ അര്‍ഹരായവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് സൗകര്യമൊരുക്കണമെന്നും തടവുകാരുടെ മക്കളുടെ പഠനം, പെണ്‍മക്കളുടെ വിവാഹം , കുടുംബത്തിലുള്ളവരുടെ ചികില്‍സ തുടങ്ങിയവയ്‌ക്കൊക്കെ പലിശ രഹിത വായ്പ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു. ഇത് തിരിച്ചടയ്ക്കുന്നത് തടവുകാരുടെ വരുമാനത്തില്‍ നിന്നായിരിക്കും.
എല്ലാ തടവുകാര്‍ക്കും നിശ്ചിത കാലയളവിനുള്ളില്‍ വിശദമായ ആരോഗ്യ പരിശോധന നടത്തണം. വിവിധങ്ങളായ സര്‍വ്വകലാശാലകളില്‍ നിന്ന് മനശ്ശാസ്ത്രവിഭാഗവുമായി ചേര്‍ന്ന് കൗണ്‍സിലിങ്, സ്വഭാവ രൂപീകരണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കണം. കൂടാതെ തിരുവനന്തപുരം, കണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ജയിലുദ്യോഗസ്ഥരുടെ മക്കള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൗജന്യ ബസ് സൗകര്യമൊരുക്കണം.എല്ലാ ജയില്‍ക്കെട്ടിടങ്ങള്‍ക്കും ഒരേ നിറം തന്നെ കൊടുക്കണം, എല്ലാ മാസവും ജയിലില്‍ തടവുകാര്‍ക്കായി കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കണം എന്നിവയൊക്കെയാണ് പരിഷ്‌കരണ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍.

Facebooktwittergoogle_plusmail
  FROM THIS SECTION
  • ഇന്‍ഡോനീഷ്യയില്‍ പ്രളയം; 22 മരണം
    • ജക്കാര്‍ത്ത. ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 22 പേര്‍....
  • റെയില്‍വേയുടെ വിവരങ്ങളെല്ലാം ഇനി ഒറ്റ ആപ്പില്‍
    • ചെന്നൈ. റെയില്‍വേ സംബന്ധമായ എല്ലാ വിവരങ്ങളും ഇനി ഒറ്റ ആപ്പില്‍....
  • പ്രളയത്തിനുശേഷം വയനാട്ടിലെ സ്‌കൂളുകളില്‍ കുട്ടികളുടെ വന്‍കുറവ്
    • കല്‍പ്പറ്റ. പ്രളയത്തിനു ശേഷം വയനാട്ടിലെ സ്‌കൂളുകളിലെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ....
  • ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന് പുതിയ ഭാരവാഹികള്‍
    • തിരുവല്ല: ശാരോന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ 2018-19 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.....
  • ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്ക്
    • പത്തനംതിട്ട. ആധുനിക ലോകത്തിലെ കളിവിമാനങ്ങള്‍ എന്നറിയപ്പെടുന്ന ഡ്രോണുകള്‍ കൃഷിസ്ഥലത്തേക്കും എത്തുന്നു.....
      India Mission TV
      FACE TO FACE
  • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത് : പാസ്റ്റർ ബാബു ചെറിയാൻ
    • എന്നെമാത്രം ഫോക്കസ് ചെയ്ത് വിവാദം‍ സൃഷ്ടിക്കുന്നതിൻറെ പിന്നിലെ രഹസ്യമെന്ത്?  പാസ്റ്റർ ബാബു ചെറിയാൻ
      Prayer Line
          Help Line
          +91 9744132025
          +91 9744982222
          reformationonline@gmail.com
              Prayer Request     
           
           
         
           
           
         
          © Copyright 2015 reformationvoiceonline.
    All rights reserved