ആൻറിബയോട്ടിക്കുകളുടെ ഉപയോഗം ഇന്ന് സമൂഹത്തിൽ കൂടുതലായി കൊണ്ടിരിക്കുന്നു. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ പോലുമില്ലാതെ മെഡിക്കൽ സ്റ്റോറുകളിൽ പോയി ആന്റിബയോട്ടിക് മരുന്ന് വാങ്ങി ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ നിരന്തരമായി ആൻറിബയോട്ടിക് ഉപയോഗിക്കുന്നതിലൂടെ കുടലിനെ ബാധിക്കുന്ന ഇൻഫ്ളമേറ്ററി ബവൽ ഡിസീസ്, ക്രോൺസ് ഡിസീസ് ,അൾസർവേറ്റീവ് കോളേജസ് പോലുള്ള രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ വ്യക്തമാക്കുന്നു.
70 ലക്ഷത്തോളം പേരെയാണ് ആഗോളതലത്തിൽ നിലവിൽ രോഗം ബാധിച്ചിട്ടുള്ളത്. എന്നാൽ അടുത്ത വർഷങ്ങളിൽ ഇത്തരം രോഗം ബാധിച്ചവരുടെ എണ്ണം ഗണ്യമായി വർദ്ധിക്കും എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.