Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് കോഡ് മലയാളം ഡിസ്ട്രിക്ട് കൺവെൻഷന് തുടക്കമായി

63

അടൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ അടൂർ പറന്തലിൽ ആരംഭിച്ചു. എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ആയ റവറന്റ് ടി ജെ സാമുവൽ ഉദ്ഘാടനം ചെയ്തു. പാസ്റ്റർ ജെ സജി അധ്യക്ഷനായിരുന്നു.
പാസ്റ്റർ ഷാജി യോഹന്നാൻ മുഖ്യപ്രഭാഷണം നടത്തി. സഭാ അസിസ്റ്റൻറ് സൂപ്രണ്ട് ഡോക്ടർ ഐസക് വി മാത്യു, പാസ്റ്റർ രാജൻ ജോർജ് എന്നിവർ സംഗീത പുസ്തകം പ്രകാശനം ചെയ്തു. സജി മത്തായി കാരേറ്റ് അനുമോദന പ്രസംഗം നടത്തി. പാസ്റ്റർമാരായ ജി തോമസ് ടിവി തങ്കച്ചൻ ബിനു വി എസ് എന്നിവർ പ്രാർത്ഥന നയിച്ചു. എജിക്വയർ ഗാനങ്ങൾ ആലപിച്ചു.