Ultimate magazine theme for WordPress.

അസംബ്ലീസ് ഓഫ് ഗോഡ് കേരള മിഷൻ ഡിപ്പാർട്ട്മെൻറ് പ്രവർത്തനം നവംബർ മൂന്നിന് ഉദ്ഘാടനം ചെയ്യും

183

പുനലൂർ. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഓഫ് സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡിൻറെ കീഴിൽ പ്രവർത്തിച്ച വരുന്ന കേരള മിഷൻ ഡിപ്പാർട്ട്മെന്റിലെ 2022- 24 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നവംബർ മൂന്നിന് അടൂർ ടൗൺ എ ജി സഭയിൽ വെച്ച് നടക്കും.

മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ടി.ജെ സാമുവൽ ഉദ്ഘാടനം ചെയ്യും. അസിസ്റ്റൻറ് സൂപ്രണ്ട് ഡോ. ഐസക് വി മാത്യു ദൈവവചനം ശുശ്രൂഷിക്കും. ഡിസ്ട്രിക് സെക്രട്ടറി റവ. തോമസ് ഫിലിപ്പ് ലോഗോ പ്രകാശനം ചെയ്യും. മലയാളം ഡിസ്റ്റിക് 53 സെക്ഷനിലും പുതിയ 53 മിഷൻ ഫീൽഡ് കണ്ടെത്തി പുതിയ സഭകൾ സ്ഥാപിക്കുകയാണ് മിഷൻ ഡിപ്പാർട്ട്മെന്റിന്റെ ലക്ഷ്യം.