അടൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷൻ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ പറന്തൽ കൺവെൻഷൻ സെൻററിൽ നടക്കും. സഭ ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി ജെ സാമുവൽ ഉദ്ഘാടനം ചെയ്യും.
എല്ലാദിവസവും രാവിലെ 9 മുതൽ ഒന്നു വരെയും രണ്ട് മുതൽ അഞ്ചു വരെയും വിവിധ സമ്മേളനങ്ങൾ നടക്കും. ശുശ്രൂഷക യോഗങ്ങളും മിഷൻസ് സമ്മേളനവും സൺഡേസ്കൂൾ യുവജന സമ്മേളനങ്ങളും കൺവെൻഷന്റെ ഭാഗമായി നടക്കും. വൈകിട്ട് 6 മുതൽ 9 വരെ പൊതുയോഗങ്ങൾ നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സംയുക്ത സഭായോഗം ഉണ്ടായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റൻറ് സഭയാണ് എജി.