Ultimate magazine theme for WordPress.

ആരാധനാലയ നിയമത്തിൽ നിലപാട് അറിയിക്കാൻ സമയം തേടി കേന്ദ്രസർക്കാർ

26

ന്യൂഡൽഹി. ആരാധനാലയ നിയമത്തിലെ വ്യവസ്ഥകളുടെ നിയമസാധ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യുന്നതിന് കൂടുതൽ സമയം ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ.

ഡിസംബർ 12നുള്ളിൽ സത്യവാങ് മൂലം നൽകുന്നതിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട് അധ്യക്ഷനായ ബഞ്ച് നിർദേശിച്ചു. മൂന്നക്ക ബഞ്ച് ജനുവരി ആദ്യ ആഴ്ചയിൽ കേസ് വീണ്ടും പരിഗണിക്കും.

1947 ആഗസ്റ്റ് 15ന് ആരാധനാലയങ്ങൾ എങ്ങനെയായിരുന്നു അതുപോലെതന്നെ അവയെല്ലാം സംരക്ഷിക്കണമെന്നാണ് 1991 ലെ ആരാധനാലയ നിയമത്തിൽ പറയുന്നത്.