Ultimate magazine theme for WordPress.

ആർഎസ്എസ് ക്രൈസ്തവ കൂട്ടായ്മയിൽ പുതിയ സംഘടന.

സേവ് അവർ നേഷൻ ഇന്ത്യ എന്ന സംഘടന ഒക്ടോബർ 23ന് നിലവിൽ വരും

189

കൊല്ലം. ആർഎസ്എസിന്റെയും ക്രൈസ്തവരുടെയും കൂട്ടായ്മയിൽ പുതിയ സംഘടന രൂപീകരിക്കുന്നു. വിവിധ ക്രിസ്ത്യൻ സഭകളിലെ അംഗങ്ങളെ കൂടി ഉൾപ്പെടുത്തി യോജിക്കാവുന്ന വിഷയങ്ങളിൽ ഒന്നിച്ചു നീങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ആർഎസ്എസ് സേവ് അവർ നേഷൻ ഇന്ത്യ എന്ന സംഘടന രൂപീകരിക്കുന്നത്.

എന്നാൽ ആർഎസ്എസ് സംഘടനയുടെ തലപ്പത്ത് വരാനിടയിൽ നിന്നും സംഘടന നിയോഗിക്കുന്ന പ്രവർത്തകരോ സഭാവിശ്വാസികളോ ഭാരവാഹികളായി പ്രവർത്തിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിനായി ക്രൈസ്തവ വിശ്വാസികളുമായി ആർഎസ്എസ് വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം ആയിരിക്കും സംഘടനയുടെ ആദ്യ പ്രവർത്തനം. സംഘടനയുടെ ഔദ്യോഗികമായ ആദ്യ പരിപാടി 23ന് കൊച്ചിയിൽ നടക്കും. സുരേഷ് ഗോപി, പി ടി ഉഷ എംപി, ജസ്റ്റിസ് കെ എബ്രഹാം മാത്യു എന്നിവർ പങ്കെടുക്കും.

ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയിൽ ലൗ ജിഹാദ് പോലെയുള്ള വിഷയങ്ങൾ സംയുക്തമായി ഉന്നയിക്കാൻ പദ്ധതി രൂപീകരിക്കുന്നുണ്ട്.