Ultimate magazine theme for WordPress.

ഇടയ്ക്കാട് യു സി എഫ് മൂന്നാമത് ഐക്യ കൺവെൻഷൻ

ഡിസംബർ 23 മുതൽ 25 വരെ

71

ഇടയ്ക്കാട്: ഇടയ്ക്കാടും പരിസരപ്രദേശത്തുമുള്ള വേർപ്പെട്ട ദൈവമക്കളുടെ കൂട്ടായ്മയായ ഇടയ്ക്കാട് യുണൈറ്റഡ് ക്രിസ്ത്യൻ ഫെല്ലോഷിപ്പ് നേതൃത്വം നൽകുന്ന മൂന്നാമത് ഐക്യ കൺവെൻഷൻ ഡിസംബർ 23 മുതൽ 25 വരെ ഇടക്കാട് ശാലയും അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിന് സമീപം ക്രമീകരിക്കുന്ന പന്തലിൽ നടക്കും

വൈകുന്നേരം 6 മുതൽ ആരംഭിക്കുന്ന മീറ്റിങ്ങുകളിൽ പാസ്റ്റർമാരായ രാജു മേത്ര, കെ ജെ മാത്യു, സുവിശേഷകനായ ചാണ്ട പിള്ള ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും.

ദക്ഷിണേന്ത്യ ദൈവ സഭ മധ്യമേഖല ചെയർമാനായ പാസ്റ്റർ സജു ജോൺ ഉദ്ഘാടനം ചെയ്യും. ശൂരനാട് ബ്ലെസ് വോയ്സ് ഗാനശുശ്രൂഷ നിർവഹിക്കും.

സുവിശേഷ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി പ്രവർത്തിക്കുന്നതിനൊപ്പം ദുരിതാശ്വാസ, ജീവകാരുണ്യ, സാമൂഹ്യ അവബോധ പ്രവർത്തനങ്ങളിലും യുസിഎഫ് സജീവമാണ്.