Ultimate magazine theme for WordPress.

ഇന്തോനേഷ്യയിൽ നൂറോളം കുട്ടികൾ മരിച്ചു; കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താൽക്കാലികമായി നിരോധിച്ചു

48

ജക്കാർത്ത. ഇന്തോനേഷ്യയിൽ നൂറു കുട്ടികൾ വൃക്ക രോഗത്തെ തുടർന്ന് മരിച്ച സാഹചര്യത്തിൽ കുട്ടികൾക്കുള്ള ദ്രാവകരൂപത്തിലുള്ള മരുന്നുകൾക്ക് താൽക്കാലികമായി നിരോധനം ഏർപ്പെടുത്തി. നിലവിൽ ഈ വർഷം 26 വൃക്ക രോഗ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെയാണ് വൃക്ക രോഗം ബാധിച്ചത്. റിപ്പോർട്ട് ചെയ്യപ്പെട്ടവരിൽ നൂറോളം കുട്ടികൾ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യമന്ത്രാലയം ഇത്തരമൊരു നടപടി എടുത്തത്.

വൃക്കകൾക്ക് തകരാർ സംഭവിക്കുന്നതിന് പിന്നിൽ ചില സിറപ്പുകൾ ആണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഏത് രോഗത്തിനാണ് സിറപ്പുകൾ നൽകിയത് എന്നോ ഇറക്കുമതി ചെയ്തതോ സ്വന്തമായി നിർമ്മിച്ചതോ എന്നും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ സിറപ്പുകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ നിർദ്ദേശിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്കിടയിൽ വൃക്ക രോഗങ്ങൾ വ്യാപിക്കുന്നതിനെക്കുറിച്ച് പഠനം നടത്തുന്നതിനായി ഇൻഡോനേഷ്യൻ സർക്കാർ ഒരു വിദഗ്ധ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.