ന്യൂഡല്‍ഹി. ഇന്ത്യന്‍ കറന്‍സിയില്‍ ഗണപതി, ലക്ഷ്മി എന്നീ ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ ഗാന്ധിജിയുടെ ചിത്രത്തിനൊപ്പം ആലേഖനം ചെയ്യണമെന്നും രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്ക് അത് ആവശ്യമാണെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. എന്നാല്‍ പരാമര്‍ശം രാഷ്ട്രീയ നേട്ടം മുന്നില്‍ കണ്ടാണെന്ന് ബി ജെ പി പ്രതികരിച്ചു.
ഗാന്ധിജിയുടെ ചിത്രത്തിന്റെ മറുവശത്ത് ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ വച്ചാല്‍ രാജ്യം അഭിവൃദ്ധിപ്പെടുമെന്നും രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ നമ്മുടെ പ്രയത്‌നത്തോടൊപ്പം ഈശ്വരാനുഗ്രഹം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലീം രാജ്യമായ ഇന്തോനേഷ്യ അവരുടെ റുപ്പയ്യയില്‍ ഗണപതിയുടെ രൂപം പതിപ്പിച്ചിട്ടുണ്ടെന്ന് കെജ്രിവാള്‍ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയ്ക്കും സര്‍ക്കാരിനും കത്തു നല്‍കാന്‍ ഒരുങ്ങുകയാണ് കെജ്രിവാള്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post