Ultimate magazine theme for WordPress.

ഇന്ത്യയിൽ ആദ്യമായി സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുറന്നു

71

ചെന്നൈ. രാജ്യത്ത് ആദ്യമായി സ്വകാര്യ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുറന്നു പ്രവർത്തനം ആരംഭിച്ചു. ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ ആണ് ചെന്നൈയിലെ ബഹിരാകാശ ഗവേഷണ സ്റ്റാർട്ടപ്പായ അഗ്നിഗുൽ കോസ്മോസ് സ്വന്തം വിക്ഷേപണ കേന്ദ്രം പ്രവർത്തനസജ്ജമാക്കിയത്.

ഐഎസ്ആർഒയുടെ ചെയർമാനായ എസ് സോമനാഥ് ഉദ്ഘാടനം നിർവഹിച്ചു. ഐഎസ്ആർഒയുടെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ വികസന കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് വിക്ഷേപണ കേന്ദ്രം നിർമിച്ചത്.

വിക്ഷേപണ തറയിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് നിയന്ത്രണ കേന്ദ്രം ഉള്ളത്. ഇന്ത്യയിൽ സ്വകാര്യസംരംഭം നിർമ്മിച്ച ആദ്യ റോക്കറ്റിന്റെ പരീക്ഷണ വിക്ഷേപണം നവംബർ 18ന് നടന്നിരുന്നു. അഗ്നിക്കുൽ നിർമ്മിച്ച അഗ്നിബാൺ റോക്കറ്റിന്റെ വിക്ഷേപണം അടുത്തവർഷം നടക്കാനിരിക്കുകയായിരുന്നു . ഈ സാഹചര്യത്തിലാണ് സ്വന്തമായി വിക്ഷേപണ കേന്ദ്രം ഒരുക്കിയത്. 100 കിലോഗ്രാമിൽ താഴെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങളെ 700 കിലോമീറ്റർ വരെ വിവരമുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ് അഗ്നിബാൻ എന്ന് നിർമാതാക്കൾ അഭിപ്രായപ്പെടുന്നു . ത്രീഡി പ്രിൻറിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.