ന്യൂഡൽഹി. റഷ്യ – ഉക്രൈൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ കണക്കിലെടുത്ത് ഇന്ത്യൻ പൗരന്മാർ അടിയന്തരമായി യൂക്രെയിൻ വിടണം എന്ന് ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.
വിദ്യാർത്ഥികൾ അടക്കം യുക്രെയിനിൽ ഇപ്പോഴുള്ള ഇന്ത്യൻ പൗരന്മാർക്കാണ് നിർദ്ദേശം. ഉക്രൈനിലേക്കുള്ള യാത്ര നിർത്തിവയ്ക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യുക്രെയിൻ നഗരങ്ങളിൽ റഷ്യയുടെ വ്യോമക്രമണം തുടരുകയാണ്. പലയിടങ്ങളിലും വൈദ്യുതിയും ജലവിതരണവും തടസ്സപ്പെട്ടിട്ടുണ്ട്.