Ultimate magazine theme for WordPress.

ഇറാനിൽ മത പോലീസിനെ പിരിച്ചുവിട്ടു

72

ഇറാൻ. ഹിജാബ് വിരുദ്ധ പ്രക്ഷോഭം ശക്തമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഇറാനിൽ മതകാര്യ പോലീസിംഗ് നിർത്തലാക്കി. പ്രതിഷേധത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. രാജ്യത്തിൻറെ നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പോലീസിന് കാര്യമായി ഒന്നും ചെയ്യാനില്ല എന്ന് അറ്റോണി ജനറൽ വ്യക്തമാക്കി.

22 കാരിയായ മഹ്‌സ അമിനി മതകാര്യ പോലീസിന്റെ അറസ്റ്റിനെ തുടർന്ന് മരിച്ച സാഹചര്യത്തിലാണ് ഹിജാബ് വിരുദ്ധ പ്രക്ഷോഭം ഇറാനിൽ ശക്തമായ ത്. ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരിലാണ് മഹസയെ അറസ്റ്റ് ചെയ്തിരുന്നത്.

പോലീസ് കസ്റ്റഡിയിൽ ഇരിക്കെ മഹസയുടെ മരണം മർദ്ദനത്തെ തുടർന്നാണ് എന്ന് സംശയിച്ചതോടെ സ്ത്രീകൾ തെരുവിലിറങ്ങി പരസ്യമായി ഹിജാബ് കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ സംഘർഷത്തിൽ രണ്ടു മാസത്തിനിടെ മുന്നൂറോളം പേർ മരിച്ചു. ഇത്തരം സാഹചര്യത്തിലാണ് മതക്കാരെ പോലീസ് സംവിധാനം ഇറാൻ ഭരണകൂടം നിർത്തലാക്കാൻ നിർബന്ധിതരായത്. വസ്ത്രധാരണത്തിൽ ഉൾപ്പെടെ ഇസ്ലാമിക ആചാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മത പോലീസ് ആരംഭിച്ചിരുന്നത്.