നിലവിൽ എല്ലാ രാജ്യങ്ങളിലും കേന്ദ്രപാങ്കുകൾ ഡിജിറ്റൽ കറൻസികൾ പുറത്തിറക്കുന്നതിനുള്ള പര്യവേഷണം നടത്തി വരികയാണ്. അതിനാൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നാണ് പൊതുവേ ഡിജിറ്റൽ കറൻസികൾ അറിയപ്പെടുന്നത്. 2020 ജനുവരിയിൽ നടത്തിയ സർവ്വേ അനുസരിച്ച് കേന്ദ്രബാങ്കുകളിൽ 80 ശതമാനവും ഡിജിറ്റൽ കറൻസികൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വൈകാതെ ലോകത്തെമ്പാടും വെർച്വൽ കറൻസികളിലൂടെ ഇടപാടുകൾ നടത്താൻ സാധിക്കും. കറൻസി നോട്ടുകളുടെ ഡിജിറ്റൽ രൂപമായ ഡിജിറ്റൽ കറൻസി പരീക്ഷണാടിസ്ഥാനത്തിൽ വൻകിട ഇടപാടുകൾക്ക് ഉപയോഗിക്കും. അതിനുശേഷം താഴെത്തട്ടിൽ ഉള്ളവർക്കും ഉപയോഗിക്കുന്ന തരത്തിൽ ലഭ്യമാക്കും.
ഡിജിറ്റൽ കറൻസി എന്നാൽ എന്ത്?
അച്ചടിച്ച നോട്ടുകൾക്ക് പകരം ഉപയോഗിക്കുന്ന പുതിയ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ കറൻസി. നോട്ടുകൾ അച്ചടിക്കാതെ ആയിരിക്കും ഡിജിറ്റൽ കറൻസിയിൽ പുറത്തിറക്കുക. ഇതിന് രൂപയുടെതിന് സമാനമായി നിയമപരമായ സാധ്യത ഉണ്ടായിരിക്കും. യുപിഐ ഉപയോഗിച്ചും നെറ്റ് ബാങ്കിംഗ് വഴിയും ഇടപാടുകൾ നടത്താൻ ആർക്കും സാധിക്കും.
ഡിജിറ്റൽ കറൻസിയുടെ നേട്ടം
അച്ചടിക്കുന്നതിനും സൂക്ഷിക്കുന്നതിനുള്ള ചെലവ് ഇല്ല എന്നതുതന്നെ ഡിജിറ്റൽ രൂപയുടെ നേട്ടമാണ്. ഇടപാടുകൾക്കുള്ള ചെലവ് കുറയുകയും കീറുകയും കേടുപാടുകൾ സംഭവിക്കാതെയോ സൂക്ഷിക്കുകയും ചെയ്യാം. പോക്കറ്റടിക്കാനുള്ള സാധ്യത ഇല്ല. സർക്കാരിൻറെ പൂർണ്ണ നിയന്ത്രണത്തിൽ ആയിരിക്കും ഇടപാടുകൾ നടക്കുക. ഡിജിറ്റൽ കറൻസി വരുന്നതോടെ രാജ്യത്തിൻറെ സാമ്പത്തിക സുരക്ഷയും വികസനവും മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കുന്നു. ആഭ്യന്തര ഇടപാടുകളും രാജ്യത്തിന് പുറത്തേക്കുള്ള കൈമാറ്റവും എല്ലാം സർക്കാർ നിയന്ത്രിക്കാൻ സാധിക്കും.