Ultimate magazine theme for WordPress.

എസ് എഫ് സി മലബാർ റീജിയൻ ഒരുക്കുന്ന പൊതുപ്രാർത്ഥന സമ്മേളനം ഒക്ടോബർ 31ന്

പ്രാർത്ഥന നടത്തുന്നത് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനായി

163

മലപ്പുറം. ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ കൺവെൻഷന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള എസ്എഫ് സി മലബാർ റീജിയൻ ഒരുക്കുന്ന പൊതു പ്രാർത്ഥന സമ്മേളനം 2022 ഒക്ടോബർ 31ന് തിങ്കളാഴ്ച വൈകിട്ട് 6: 45 മുതൽ 9 വരെ നടക്കും. ലഘു സന്ദേശങ്ങളും പ്രാർത്ഥനയും ഗാനശുശ്രൂഷയും പ്രാർത്ഥന സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

ഇൻറർനാഷണൽ പ്രസിഡൻറ് പാസ്റ്റർ ജോൺ തോമസ്, നാഷണൽ പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോസഫ്, റീജിയൻ പാസ്റ്റർ മാത്യൂസ് ഡാനിയൽ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ജനറൽ കൗൺസിൽ ഭാരവാഹികളും ശുശ്രൂഷകന്മാരും വിശ്വാസികളും സമ്മേളനത്തിൽ സംബന്ധിക്കും.