ചെങ്ങമനാട്. ചെങ്ങമനാട് എ ജി സഭയുടെ നേതൃത്വത്തിലുള്ള കുടുംബജീവിതത്തിൽ ധനവും മാനവും വേദപുസ്തക അടിസ്ഥാനത്തിൽ എന്ന വിഷയത്തെക്കുറിച്ചുള്ള ഫാമിലി സെമിനാർ നവംബർ 20ന് ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ചെങ്ങമനാട് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
പാസ്റ്റർ പ്രിൻസ് തോമസ് റാന്നി മുഖ്യപ്രഭാഷണം നടത്തും. ഗ്ലോറിയസ് ബീറ്റ്സ് കൊട്ടാരക്കര ഗാനങ്ങൾ ആലപിക്കും. സുവിശേഷകരായ ലിജോ കുഞ്ഞുമോൻ, ജോൺസൺ ഡേവിഡ്, സുജിത് സുനിൽ, മെറിൻ റെജി എന്നിവർ പങ്കെടുക്കും.