പുനലൂർ. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻറ് ആഭിമുഖ്യത്തിലുള്ള രണ്ടുദിവസത്തെ ചെയിൻ പ്രയർ ഡിസംബർ 1 2 തീയതികളിൽ നടക്കും. ഡിസംബർ 1 വ്യാഴം രാവിലെ 6 മുതൽ ആരംഭിക്കുന്ന പ്രാർത്ഥന യോഗത്തിൽ പ്രയർ ഡിപ്പാർട്ട്മെൻറ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള അധ്യക്ഷത വഹിക്കും.
സഭാ ഡിസ്ട്രിക്ട് അസിസ്റ്റൻറ് സൂപ്രണ്ട് ഡോക്ടർ ഐസക് വി മാത്യു ഉദ്ഘാടനം ചെയ്യും. പൊതു പ്രാർത്ഥന സെഷനിൽ ഡോക്ടർ ടി കെ കോശി വൈദ്യൻ പ്രസംഗിക്കും. വെള്ളിയാഴ്ച വൈകുന്നേരം 7 മുതൽ 9 വരെയുള്ള സെഷനിൽ ന്യൂയോർക്ക് ക്രൈസ്റ്റ് എ ജി സീനിയർ പാസ്റ്റർ ജോർജ് പി ചാക്കോ ദൈവവചന സന്ദേശം നൽകും.
രണ്ടിന് ശനിയാഴ്ച രാവിലെ 4 മുതൽ 6 വരെയുള്ള സമാപനയോഗത്തിൽ സഭ ഡിസ്ട്രിക്ട് കമ്മിറ്റി അംഗം പാസ്റ്റർ പി ബേബി ദൈവവചനം പ്രസംഗിക്കും. ഒരു മണിക്കൂർ വീതമുള്ള സെഷനുകൾക്ക് വിവിധ സഭകളും സെക്ഷനുകളും മിഷൻ കേന്ദ്രങ്ങളും നേതൃത്വം നൽകും. സ്വദേശത്തും വിദേശത്ത് നിന്നുമുള്ള നിരവധി വിശ്വാസികൾ പ്രാർത്ഥനാ ചങ്ങലയിൽ അണിചേരും. സും പ്ലാറ്റ്ഫോമിലാണ് പ്രാർത്ഥന ചങ്ങല സംഘടിപ്പിച്ചിരിക്കുന്നത്.