ലക്നൗ. എ ജി മലയാളം ഡിസ്ട്രിക്ട് കൗൺസിൽ നോർത്ത് ഇന്ത്യ മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള പ്രവർത്തക സമ്മേളനം അനുഗ്രഹീതമായി സമാപിച്ചു. ഒക്ടോബർ 12 മുതൽ 17 വരെ ലക്നൗവിൽ നടന്ന സമ്മേളനം ചേച്ചി മുൻ ദേശീയ സെക്രട്ടറിയും മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ടും നോർത്ത് ഇന്ത്യ മിനിസ്ട്രി ഡയറക്ടറുമായ പാസ്റ്റർ ടി ജെ സാമുവൽ ഉദ്ഘാടനം ചെയ്തു. നോർത്തിന്ത്യ മിനിസ്ട്രി സെക്രട്ടറി പാസ്റ്റർ ജെയിംസ് ചാക്കോ അധ്യക്ഷൻ ആയിരുന്നു. ഡോക്ടർ സന്തോഷ് ജോൺ ദൈവവചനം ശുശ്രൂഷിച്ചു.
പാസ്റ്റർമാരായ പാപ്പി മത്തായി, രാജു തോമസ് ,ജോർജ് ചാക്കോ, പാസ്റ്റർ പി എം ജോർജ്, മറിയാമ്മ ശ്യാമുവേൽ, ജെയിംസ് ജോർജ്, ജോമോൻ കുരുവിള തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.
ഗ്രൂപ്പ് ചർച്ചയ്ക്ക് മിഷൻ ഓഫീസ് സെക്രട്ടറി പാസ്റ്റർ ബിജു വർഗീസ് നേതൃത്വം നൽകി. സന്തോഷ് എബ്രഹാം ,ജെസ്സി ജോർജ്ജ്, ജിൽസൺ തുടങ്ങിയവര്‍ ആശംസ പ്രഭാഷണം നടത്തി. ഞായറാഴ്ചത്തെ സമയത്ത് സഭായോഗത്തിന് പാസ്റ്റർ റോബർട്ട് കിംഗ്സ്റ്റൺ നേതൃത്വം നൽകി. സൂസമ്മ സ്വാൻകുട്ടി, ഡീ.സ്വാങ്ക്ട്ടി എന്നിവർ തങ്ങളുടെ അനുഭവം പങ്കുവച്ചു. ഭാരതത്തിൻറെ വിവിധ ഇടങ്ങളിൽ നിന്നായി നിരവധിയാളുകൾ മീറ്റിങ്ങിൽ പങ്കുചേർന്നു.