Ultimate magazine theme for WordPress.

ഐപിസിയിൽ ഇനി സുവിശേഷകമാരും: അംഗീകാരം നൽകി ഐപിസി നേതൃത്വം

16

കുമ്പനാട്. ഐപിസിയിൽ പൂർണ്ണസമയ സുവിശേഷവേലയ്ക്കായി സമർപ്പിച്ച സഹോദരിമാർക്ക് വുമൺ ഇവാഞ്ചലിസ്റ്റ് എന്ന പദവിക്ക് തത്വത്തിൽ അംഗീകാരം നൽകി ഐപിസി ജനറൽ കൗൺസിൽ തീരുമാനം.

 

സഭ നൂറാം വാർഷികത്തോട് അടുക്കുന്ന സാഹചര്യത്തിൽ ജനറൽ കൗൺസിൽ എടുത്ത ഈ തീരുമാനം പെന്തക്കോസ്ത് സമൂഹത്തിന് അഭിമാനിക്കാവുന്ന വസ്തുതയാണ്.  സഹോദരിമാർക്ക്  പൂർണ്ണസമയ സുവിശേഷക എന്ന അംഗീകാരം കൊടുക്കുന്ന കേരളത്തിലെ ആദ്യ പെന്തക്കോസ്ത് സഭയായി മാറുകയാണ് ഐപിസി സഭ.