ന്യൂഡൽഹി. ഐപിസി എൻ ആർ പി വൈ പി എ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രവർത്തനങ്ങളുടെ ഭാഗമായി അതി ശൈത്യത്തിൽ ആയിരിക്കുന്ന അശരണരായ ആളുകൾക്ക് കമ്പിളി പുതപ്പുകൾ വിതരണം ചെയ്തു.
ഡൽഹിയിലെ അതിശയത്തെ അതിജീവിക്കാൻ കഴിയാത്ത പാതയോരങ്ങളിൽ കഴിയുന്ന നിർധനരായ ആളുകൾക്കാണ് പുതപ്പുകൾ വിതരണം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പല പുതിയ പദ്ധതികളും ഐപിസി എൻ ആർ പിവൈപിഎ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രസിഡണ്ടായ പാസ്റ്റർ ജോയൽ ജോൺ, സെക്രട്ടറി ബ്രദർ റജി വർഗീസ്, ട്രഷറർ സ്റ്റാൻലി അടപ്പനാം കണ്ടത്തിൽ, പാസ്റ്റർ ജിജോ പാസ്റ്റർ സാജൻ പാസ്റ്റർ തുടങ്ങിയവ നേതൃത്വം നൽകിവരുന്ന വിശാലമായ കമ്മറ്റി എൻ ആർ പി വൈ പി എ യ്ക്ക് ഉണ്ട്.