Ultimate magazine theme for WordPress.

ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തന ഉദ്ഘാടനം നവംബർ 29ന്

16

കുമ്പനാട്. ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് പ്രവർത്തനം നവംബർ 29 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കുമ്പനാട് ഹെബ്രോൺ സഭാ ഹാളിൽ വെച്ച് ഉദ്ഘാടനം ചെയ്യും. ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ കെ സി തോമസ് ഉദ്ഘാടനം നിർവഹിക്കും.

കേരള സ്റ്റേറ്റ് സെക്രട്ടറിയായ പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ മുഖ്യസന്ദേശം നൽകും. ഇവാഞ്ചലിസം ബോർഡ് ചെയർമാനായ പാസ്റ്റർ സജി കാനം അധ്യക്ഷത വഹിക്കും.

ഐപിസി കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ് പാസ്റ്റർമാരായ എബ്രഹാം ജോർജ് ,രാജു ആനിക്കാട് എന്നിവരും പി എം ഫിലിപ്പ്, ജെയിംസ് ജോർജ് എന്നിവരും പങ്കെടുക്കും.