Ultimate magazine theme for WordPress.

ഐപിസി കേരള സ്റ്റേറ്റ് ഒരുക്കുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വയോഗവും മാർച്ച് 23ന്

16

പാലക്കാട്. ഐപിസി കേരള സ്റ്റേറ്റ് പ്രയർ ആൻഡ് റിവൈവൽ ബോർഡ് നേതൃത്വം നൽകുന്ന ഏകദിന പ്രാർത്ഥനയും ഉണർവ്വയോഗവും മാർച്ച് 23ന് വ്യാഴാഴ്ച രാവിലെ 10 മുതൽ നെന്മാറ ഐപിസി ശാലേം ഹാളിൽ നടക്കും.

 

പാലക്കാട് നോർത്ത് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി സമർപ്പണ പ്രാർത്ഥന നടത്തും. ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം പാസ്റ്റർ ജിമ്മി കുര്യാക്കോസ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ഒലവക്കോട് സെൻറർ മിനിസ്റ്റർ പാസ്റ്റർ എം കെ ജോയ് പ്രസംഗിക്കും.