Ultimate magazine theme for WordPress.

ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജം സുവിശേഷ സന്ദേശ യാത്ര ജനുവരി 12ന് നടന്നു

33

തിരുവനന്തപുരം. ഐപിസി തിരുവനന്തപുരം മേഖല സോദരി സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള സുവിശേഷ സന്ദേശയാത്ര ജനുവരി 12ന് വ്യാഴാഴ്ച രാവിലെ 9 30ന് കാട്ടാക്കട ചൂണ്ടുപലക ജംഗ്ഷനിൽ നിന്നും ആരംഭിച്ച വിവിധ കവലകളിലൂടെ സഞ്ചരിച്ച് സുവിശേഷ സന്ദേശങ്ങൾ നൽകി.

പാസ്റ്റർ എൻ വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഐപിസി ചിറയിൻകീഴ് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി ജെ ഡാനിയൽ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചു. പാസ്റ്റർ പോൾ രഞ്ജിത്ത് ഗാനങ്ങൾക്ക് നേതൃത്വം നൽകി. സോദരി സമാജം പ്രസിഡൻറ് സിസ്റ്റർ മേഴ്സി ദാനിയേൽ സെക്രട്ടറി സിസ്റ്റർ സൂസൻ ജോൺ തുടങ്ങിയ, മേഖല സോദരി സമാജം പ്രവർത്തകർ സുവിശേഷ സന്ദേശയാത്രയ്ക്ക് നേതൃത്വം നൽകി.