Ultimate magazine theme for WordPress.

ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയന് പുതിയ നേതൃത്വം

159

യുകെ. ഐപിസി യുകെ ആന്റ് അയര്‍ലണ്ട് റീജിയന്‍ അടുത്ത മൂന്നു വര്‍ഷത്തെക്കുള്ള (2022-2025) പുതിയ ഭാരവാഹികളെ ഐക്യകണ്‍ഠേന തിരഞ്ഞെടുത്തു. ഒക്‌ടോബര്‍ 15ന് ലിവര്‍പൂള്‍ പട്ടണത്തില്‍ പാസ്റ്റര്‍ ബാബു സഖറിയയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍:

സീനിയര്‍ മിനിസ്റ്റര്‍ – പാസ്റ്റര്‍ ബാബു സഖറിയ; പ്രസിഡന്റ് & ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ – പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്; വൈസ് പ്രസിഡന്റ് – പാസ്റ്റര്‍ വില്‍സന്‍ ബേബി; സെക്രട്ടറി – പാസ്റ്റര്‍ സി.ടി.എബ്രഹാം; ജോയന്റ് സെക്രട്ടറി – പാസ്റ്റര്‍ വിനോദ് ജോര്‍ജ്; പ്രമോഷനല്‍ സെക്രട്ടറി – പാസ്റ്റര്‍ സീജോ ജോയി; ട്രഷറര്‍ – ബ്രദര്‍ ജോണ്‍ മാത്യു.

കൂടാതെ പാസ്റ്റര്‍ പി.സി.സേവ്യര്‍ – റീജിയന്‍ അഡ്മിനിസ്‌ട്രേറ്റര്‍, ബ്രദര്‍ റിനോള്‍ഡ് എബനേസര്‍ – ജനറല്‍ കൗണ്‍സില്‍ മെമ്പര്‍, ബ്രദര്‍ തോമസ് മാത്യു -നോര്‍ത്തേണ്‍ അയര്‍ലന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ അടങ്ങുന്ന 42 അംഗ റീജിയന്‍ കൗണ്‍സില്‍ നിലവില്‍ വന്നു.