റാന്നി : ഐപിസി റാന്നി ഈസ്റ്റ് സെന്റർ കൺവൻഷൻ ഡിസംബർ 15 മുതൽ 18 വരെ നടത്തപ്പെടും. 15 വ്യാഴം മുതൽ 17 ശനി വരെ ഐപിസി ബെഥേൽ ടൌൺ ചർച്ചിൽ വച്ചും, 18 ഞായർ റാന്നി മാർത്തോമാ കൺവൻഷൻ സെന്ററിൽ വച്ചുമാണ് യോഗങ്ങൾ നടത്തപെടുന്നത്. എല്ലാ ദിവസവും വൈകിട്ട് 6 മണിമുതൽ 9 മണിവരെയും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 1 മണിവരെയും, ഞായറാഴ്ച്ച രാവിലെ 8 മണിമുതൽ ഉച്ചക്ക് 1 മണിവരെയുമാണ് യോഗ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
ഐപിസി റാന്നി ഈസ്റ്റ് സെന്റർ ശുശ്രൂഷകൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ സി. സി എബ്രഹാം ഉദ്ഘാടനം ചെയ്യും. ഈ യോഗങ്ങളിൽ പാസ്റ്റർ കെ. സി തോമസ്(പ്രസിഡന്റ്,ഐപിസി കേരളാ സ്റ്റേറ്റ്), പാസ്റ്റർ ഡാനിയേൽ കൊന്നന്നിൽക്കുന്നതിൽ(സെക്രട്ടറി,ഐപിസി കേരളാ സ്റ്റേറ്റ്), പാസ്റ്റർ ബാബു ചെറിയാൻ(പിറവം),പാ സ്റ്റർ തോമസ് ഫിലിപ്പ്(വെണ്മണി), പാസ്റ്റർ ഷാജി എം. പോൾ,പാസ്റ്റർ ജോൺസൺ കുണ്ടറ എന്നിവർ ദൈവവചനം സംസാരിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.