ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ കുമ്പനാട് മേഖല പ്രവർത്തന ഉദ്ഘാടനവും താലന്ത് പരിശോധനയും നവംബർ 12ന് ശനിയാഴ്ച രാവിലെ 8:30ന് കുമ്പനാട് ഇന്ത്യ ബൈബിൾ കോളേജ് ചാപ്പലിൽ വെച്ച് നടക്കും. സൺഡേ സ്കൂൾ സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ ജോസ് തോമസ് ജേക്കബ് പ്രവർത്തന ഉദ്ഘാടനം നിർവഹിക്കും.
സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന പാസ്റ്റർ തോമസ് മാത്യു ചാരുവേലിൽ സമർപ്പണം നിർവഹിക്കും. മേഖല പ്രസിഡൻറ് ജോജി മാത്യൂസ് അധ്യക്ഷൻ ആയിരിക്കും.
ഐ ബി സി വൈസ് പ്രസിഡന്റും ഐപിസി ജനറൽ കൗൺസിൽ അംഗവുമായ ലെഫ്റ്റനൻറ് വി. ഐ ലൂക്ക്, ഐപിസി ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ എന്നിവർ ആശംസകൾ അറിയിക്കും.