Ultimate magazine theme for WordPress.

ഐപിസി സൺഡേസ്കൂൾ അസോസിയേഷൻമേഖല സമ്മേളനവും അധ്യാപക വിദ്യാർത്ഥി സെമിനാറും ജനുവരി 26ന്

23

കുമ്പനാട്. ഐപിസി സൺഡേസ്കൂൾ അസോസിയേഷൻ മേഖല സമ്മേളനവും അധ്യാപക വിദ്യാർത്ഥി സെമിനാറും ജനുവരി 26ന് 9 30ന് തിരുവല്ല ഐപിസി പ്രയർ സെൻറർ ഹാളിൽ നടക്കും. ഐപിസി സീനിയർ മിനിസ്റ്റർ ആയ പാസ്റ്റർ രാജു പൂവക്കാല ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡൻറായി പ്രവർത്തിക്കുന്ന ജോജി ഐപ് മാത്യൂസ് അധ്യക്ഷത വഹിക്കും.

എസ് ബി കോളേജ് മുൻ അധ്യാപകനായ പ്രൊഫസർ ഡോക്ടർ ജോർജ് മാത്യു, ബാല സുവിശേഷ പ്രവർത്തകൻ സാംസങ് ബി ബേബി എന്നിവർ ക്ലാസുകൾ നയിക്കും. 2022ൽ പതിനഞ്ചാം ക്ലാസ് പൂർത്തിയാക്കിയവരെ ആദരിക്കും.
അധ്യാപകരുടെ സെഷനിൽ വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം പി ജോണും വിദ്യാർത്ഥികളുടെ സെഷനിൽ ജോയിൻ സെക്രട്ടറി പാസ്റ്റർ ജോസ് വർഗീസും അധ്യക്ഷത വഹിക്കും. മേഖല ടാലൻറ് പരിശോധനയിലും വിരുദ്ധ പരീക്ഷയിലും വിജയികളായവർക്ക് സമ്മാനങ്ങൾ നൽകുമെന്നും മികവ് പുലർത്തിയ പ്രോഗ്രാമുകളുടെ പുനപ്രദർശനം ഉണ്ടാകുമെന്നും ഭാരവാഹികൾ അറിയിച്ചു.