കാർഡിഫിൽ. ഐ എ ജി യു കെ & യൂറോപ്പ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. റവ. ബിനോയ് എബ്രഹാം ചെയർമാൻ ആയും പാസ്റ്റർ ജിജി തോമസ് സെക്രട്ടറി ആയും പാസ്റ്റർ ബെൻ മാത്യു ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
പാസ്റ്റർമാരായ വിൽസൺ എബ്രഹാം ജോൺലി ഫിലിപ്പ് എന്നിവരെ കൗൺസിൽ മെമ്പർമാരായി തെരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷത്തേക്കാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയെ നിയോഗിച്ചിരിക്കുന്നത്.
ഒപ്പം പുത്രിക സംഘടനകളുടെ ലീഡേഴ്സിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. മിഷൻ ഡയറക്ടറായി പാസ്റ്റർ ജിനു മാത്യു ചുമതല ഏറ്റു. സഹോദരന്മാരായ ആരോൺ, ഫിന്നി എന്നിവർ യൂത്ത് ലീഡേഴ്സ് ആയും സിസ്റ്റർ ജീന ജസ്റ്റിൻ ലേഡീസ് കോഡിനേറ്റർ ആയും സിസ്റ്റർ വിൻസി വർഗ്ഗീസ് ഹോപ്പ് എയ്ഡ് ചാരിറ്റി കോഡിനേറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടു.
5 റീജിയനുകളായി തിരിച്ചാണ് സഭാപ്രവർത്തനങ്ങൾ നടന്നുവരുന്നത്. ഓരോ റീജിയന്റെയും ലീഡർമാരായി പാസ്റ്റർമാരായ ജസ്റ്റിൻ പോൾ, ബ്ലസൺ തോമസ് ,ലിജോ ജോൺ ,ഫിലിപ്പ് ജോർജ്, ബ്ലസൻ മാത്യു എന്നിവരെ തിരഞ്ഞെടുത്തു.