- 16 മത് ഐ എ ജി യൂ കെ & യൂറോപ്പ് നാഷണൽ കോൺഫ്രൻസ് 2023 മാർച്ച് 17,18,19 തീയതികളിൽ ഇംഗ്ലണ്ടിലെ പ്രെസ്റ്റൻ പട്ടണത്തിൽ വച്ച് നടത്തപ്പെടുന്നു.
*”ദിനവും യേശുവിന്റെ കൂടെ”*, “*അങ്ങേക്കാൾ വേറെ ഒന്നിനെയും”*, *”എൻ പ്രേമഗീതമാം എൻ യേശു രാജനെ”*, *”എന്നെ നന്നായി അറിയുന്നോനെ”* എന്നീ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പടെ നിരവധി ആരാധനാഗീതങ്ങൾ ക്രിസ്തീയ സമൂഹത്തിനു നൽകിയ അനുഗ്രഹീത ഗാനരചയിതാവും, ഗായകനും കൺവൻഷൻ പ്രാസംഗികനും ഈ നാളുകളിൽ കർത്താവിനാൽ വളരെ ശക്തമായി ഉപയോഗിക്കപ്പെടുന്ന ദൈവദാസൻ പാസ്റ്റർ രാജേഷ് ഏലപ്പാറ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. ഐ എ ജി യൂ കെ & യുറോപ്പ് ചെയർമാൻ റവ ബിനോയ് ഏബ്രഹാം കോൺഫ്രൻസ് ഉദ്ഘാടനം ചെയ്യുന്നു. കൂടാതെ യുവജനങ്ങൾക്കായുള്ള പ്രത്യേക സെക്ഷനിൽ ബ്രദർ ജോഷ്‌വ ക്രിസ്റ്റഫർ ദൈവവചനത്തിൽ നിന്നും ശുശ്രുഷിക്കുന്നു. വിവിധ റീജിയനുകളിൽ നിന്നുള്ള ഐ എ ജി ക്വയർ ഗാനശുശ്രുഷകൾക്ക് പൊതുവായി നേതൃത്വം നൽകുന്നു. 2023 മാർച്ച് 17 മുതൽ 19 വരെ നടക്കുന്ന കോൺഫ്രൻസിൽ സഹോദരിമാർക്കുള്ള പ്രത്യേക സെക്ഷനും ഉണ്ടായിരിക്കുന്നതാണ്. കോൺഫ്രൻസ് ചെയർമാൻ ആയി എക്സിക്യൂട്ടീവ് അംഗവും, ന്യൂലൈഫ് എ ജി ചർച്ചിന്റെ സീനിയർ ശുശ്രുഷകനുമായ പാസ്റ്റർ ജോൺലി ഫിലിപ്പ് , കോൺഫ്രൻസ് കൺവീനറായി പാസ്റ്റർ ജിനു മാത്യു, കോൺഫ്രൻസ് കോർഡിനേറ്ററായി ബ്രദർ അനൂജ് മാത്യു എന്നിവർ ഉൾപ്പെടുന്ന കമ്മറ്റി കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു. കോൺഫറൻസിനെ ഓർത്തു പ്രാർത്ഥിച്ചാലും ..