ലോകമെമ്പാടും ഒക്‌ടോബര്‍ 17 ലോക ട്രോമാ ദിനമായി ആചരിക്കുന്നു. അപകടങ്ങള്‍ ഉണ്ടാകുന്നതിലൂടെയുള്ള പരിക്കുകളെപ്പറ്റിയും വൈകല്യങ്ങളെപ്പറ്റിയും മരണത്തെപ്പറ്റിയുമൊക്കെ പൊതു സമൂഹത്തില്‍ അവബോധം ഉണ്ടാക്കുകയും അതിലൂടെ അപകടങ്ങള്‍ കുറയ്ക്കുകയുമാണ് ട്രോമാ ദിനത്തിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. വ്യക്തികള്‍ക്കുണ്ടാകുന്ന ട്രോമകളില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത് റോഡപകടങ്ങളാണ്.
ഒരു വര്‍ഷം ലോകത്താകമാനം റോഡപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണം 5 ലക്ഷമാണ് എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടത്തിലൂടെ ശാശ്വതമായോ താത്കാലികമായോ ഉണ്ടാകുന്ന വൈകല്യങ്ങളും പ്രശ്‌നങ്ങളും ഓരോരുത്തരുടെയും ജീവിത നിലവാരം താഴാനിടയാക്കും. അതുവഴി പുതുതലമുറയുടെ കാര്യപ്രാപ്തി സമൂഹത്തിന് നഷ്ടമാകുന്നു.
റോഡ് അപകടങ്ങള്‍ക്ക് വഴി തെളിക്കുന്ന മറ്റ് പ്രധാന കാരണങ്ങള്‍ റോഡുകളുടെ രൂപകല്‍പ്പനയും അവയുടെ അവസ്ഥയുമാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലാത്തതും നിലവാരം കുറഞ്ഞ റോഡുകളുമാണ് അപകടത്തിന് കാരണമാകുന്നത്.
നമ്മള്‍ ചെയ്യേണ്ടത്
റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം.
റോഡിലെ സിഗ്നലുകളും ട്രാഫിക് സിഗ്നലുകളും ശ്രദ്ധിക്കുക
ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക.
വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗം ഒഴിവാക്കുക.
ദൂരയാത്ര ചെയ്യുമ്പോള്‍ ഇടവേളകള്‍ എടുക്കുക
കുട്ടികള്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുക.
അപകടം സംഭവിക്കുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള അറിവ് നേടുക.