Ultimate magazine theme for WordPress.

മധ്യപ്രദേശില്‍ എം ബിബിഎസ് പഠനം ഹിന്ദിയില്‍ ലഭ്യം

സുപ്രധാന തീരുമാനമെന്ന് മുഖ്യമന്ത്രി

92

മധ്യപ്രദേശ്. മധ്യപ്രദേശില്‍ എം ബി ബി എസ് പഠനം ഇനിമുതല്‍ ഹിന്ദിയില്‍ സാധ്യമാകും. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഹിന്ദിയിലുള്ള മൂന്നു പാഠപുസ്തകങ്ങള്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രകാശനം ചെയ്തു. തീരുമാനം ചരിത്ര പരമാണെന്നും സുവര്‍ണ ലിപികളില്‍ എഴുതിച്ചേര്‍ക്കുന്ന സുപ്രധാന ദിനമാണെന്നും അമിത്ഷാ കൂട്ടിച്ചേര്‍ത്തു. ഹിന്ദിയില്‍ എം ബി ബി എസ് പഠനം സാധ്യമാക്കിയ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ഇംഗ്ലീഷ് അറിയാത്തതിനാല്‍ പഠനം ഉപേക്ഷിച്ചവരെ അറിയാമെന്നും ആര്‍ക്കും പഠനം മുടങ്ങേണ്ടി വരില്ലെന്നും ശിവരാജ് ചൗഹാന്‍ പ്രസ്താവിച്ചു.