കരുനാഗപ്പള്ളി. എജി കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭ ശുശ്രൂഷകനായ പാസ്റ്റർ റെജി പാപ്പച്ചനെയും ഭാര്യ സിസ്റ്റർ ജോളി റെജിയെയും എട്ടോളം മുഖംമൂടിധാരികൾ ഭീകരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു.
ജനുവരി 15ന് രാവിലെ സഭായോഗത്തിനു ശേഷമാണ് സംഭവം നടന്നത്. 11 മണിവരെയുള്ള ആരാധന സമയത്തിന് ശേഷം ഹാളിനുള്ളിലെ ക്രമീകരണങ്ങൾ ചെയ്യുകയായിരുന്ന പാസ്റ്ററെയും ഭാര്യയെയും ഹാളിലേക്ക് ഇരച്ചു കയറിയ ആക്രമിസംഘം മർദ്ദിക്കുകയായിരുന്നു. ഇരുവരെയും കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.