വാഷിംഗ്ടൺ. കുഞ്ഞുങ്ങളിലെ അമിതവണ്ണം ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ലോകത്ത് അഞ്ച് വയസ്സിൽ താഴെ 41 മില്യൻ കുട്ടികളാണ് ഒബിസിറ്റി എന്ന് അവസ്ഥയിലൂടെ കടന്നു പോകുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. ഈ അമിതവണ്ണം കുഞ്ഞുങ്ങൾ വളരുമ്പോഴും തുടരുന്നു. ഇത്തരത്തിലുള്ള പൊണ്ണത്തടി പിന്നീട് പല ആരോഗ്യപ്രശ്നങ്ങൾക്കും വഴി വയ്ക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ചെറിയ കുഞ്ഞുങ്ങളിലെ അമിതവണ്ണം ജീവിതത്തിൻറെ നിലവാരം താഴുന്നതിനും സാമൂഹികമായ പ്രത്യാഘാതങ്ങൾ നേരിടുന്നതിനും മാനസികാരോഗ്യത്തെ ബാധിക്കുന്നതിനും ഇടയാകും. അതിനാൽ മുതിർന്നവർ കുഞ്ഞുങ്ങളിലെ അമിതവണ്ണത്തെ ഗൗരവമായി എടുക്കണം.
വിശദപ്രായത്തിൽ ഉയരത്തിലും ആവശ്യമായതിലും അധികം ഭാരം ശരീരത്തിന് ഉണ്ടാവുകയും ഇത് കുട്ടിയുടെ ആരോഗ്യത്തെയും ക്ഷേമത്തെയും ദോഷകരമായി ബാധിക്കുകയും ചെയ്യുമ്പോഴാണ് അമിതവണ്ണം എന്ന അവസ്ഥ ഉണ്ടാകുന്നത്. ജനിതക കാരണങ്ങളും ഫാസ്റ്റ് ഫുഡുകൾ അമിത അളവിൽ കഴിക്കുന്നതും മൊബൈൽ ഫോണിലും ടെലിവിഷനിലും കമ്പ്യൂട്ടറിലും ഒക്കെ നിരവധി സമയം ചിലവഴിക്കുന്നതും കളിസ്ഥലങ്ങളുടെ ലഭ്യതക്കുറവും എല്ലാം പൊണ്ണത്തടിയിലേക്ക് നയിക്കുന്നു.
ടൈപ്പ് ടു പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഹൃദയത്തിന് ഉണ്ടാകുന്ന അസുഖങ്ങൾ, ആസ്മ പോലുള്ള ശ്വാസ പ്രശ്നങ്ങൾ, ഉറക്കമില്ലായ്മ, അപകർഷതാബോധം തുടങ്ങിയവയും തങ്ങളുടെ ശരീര പ്രകൃതി കൊണ്ട് കുഞ്ഞുങ്ങൾക്ക് ഉണ്ടാകുന്നു. പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും ഒക്കെ ഉൾപ്പെടുത്തിയുള്ള ഭക്ഷണക്രമമാണ് കുഞ്ഞുങ്ങൾക്ക് നൽകേണ്ടത്. മാത്രമല്ല എല്ലാ ദിവസവും അവർ കളിക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സ്ക്രീൻ ടൈം നിശ്ചിത സമയത്തേക്ക് പരിമിതപ്പെടുത്തുക എന്നുള്ളതാണ് മാതാപിതാക്കളും മുതിർന്നവരും ചെയ്യേണ്ട മറ്റൊരു കാര്യം. ആരോഗ്യകരമായ ഭക്ഷണ ക്രമത്തെപ്പറ്റിയും വ്യായാമത്തെ പറ്റിയും ഒക്കെ കുഞ്ഞുങ്ങൾക്ക് മനസ്സിലാക്കി കൊടുക്കുന്നത് നല്ലതാണ.