Ultimate magazine theme for WordPress.

കുട്ടികളെ സ്ഥിരമായി മർദ്ദിക്കുന്ന മാതാപിതാക്കൾ അറിയാൻ

വരാനിരിക്കുന്നത് നിരവധി പ്രശ്നങ്ങൾ

80

അച്ഛനമ്മമാരിൽ നിന്നാണ് കുഞ്ഞുങ്ങൾ സാമൂഹിക മര്യാദകളും അച്ചടക്കവും എല്ലാം ശീലിക്കുന്നത്. എന്നാൽ ചെറിയ കാര്യങ്ങൾക്ക് പോലും കുഞ്ഞുങ്ങളെ വലിയ ശിക്ഷകൾ നൽകി ഭയപ്പെടുത്തുന്ന ഒരുപറ്റം മാതാപിതാക്കൾ ഇപ്പോഴും നമ്മൾക്ക് ചുറ്റുമുണ്ട്. ഇത്തരത്തിൽ കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്നത് നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.

നമ്മുടെ ജോലി സ്ഥലത്തെ ടെൻഷനും പങ്കാളിയോടുള്ള ദേഷ്യവും എല്ലാം കുഞ്ഞുങ്ങളെ തല്ലി തീർക്കുന്ന മാതാപിതാക്കൾ ഉണ്ട്. എന്നാൽ കുഞ്ഞുങ്ങളെ ഇത്തരത്തിൽ ശാരീരികമായി ഉപദ്രവിക്കുന്നത് ഭാവിയിൽ അവർ തങ്ങളുടെ പങ്കാളികളെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിന് സാധ്യത വർദ്ധിപ്പിക്കുന്നു.

ടെക്സാസ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. മാതാപിതാക്കൾ തങ്ങളുടെ ശരീരം വേദനിപ്പിച് ശിക്ഷിക്കുമ്പോൾ കുഞ്ഞുങ്ങൾ ആശയക്കുഴപ്പത്തിൽ ആകുന്നു. എന്നാൽ പലതവണ ആവർത്തിച്ച് താക്കീത് നൽകിയിട്ടും തെറ്റുകൾ ആവർത്തിക്കുന്ന കുഞ്ഞുങ്ങൾക്ക് വല്ലപ്പോഴും നൽകുന്ന അടികൾ അവരെ നെഗറ്റീവ് ആയി ബാധിക്കുകയില്ല.

എത്ര ക്ഷമ കേട്ടാലും കുട്ടിയെ ശാരീരികമായി ശിക്ഷിക്കരുതെന്നാണ് ഭൂരിഭാഗം പേരന്റിങ് വിധക്തരും പറയുന്നത്. മറിച്ച് അവർക്ക് ഇഷ്ടമുള്ള വസ്തുക്കൾ അല്പസമയത്തേക്ക് വിലക്കുന്നതും തനിച്ച് ഒരിടത്ത് ഇരുത്തുന്നതും ഉചിതമായ ശിക്ഷ നടപടികളാണ്. ദേഷ്യപ്പെടുകയോ ശിക്ഷിക്കുകയോ ചെയ്തതിനുശേഷം കുഞ്ഞിനെ ഉടനെ എടുത്ത് ലാളിക്കുകയോ സമ്മാനങ്ങൾ നൽകുകയോ ചെയ്യരുത്. ചെയ്ത തെറ്റ് എന്താണെന്ന് ബോധ്യപ്പെടുന്നതിനു ശേഷം വേണം മാതാപിതാക്കൾ സ്നേഹപ്രകടനം നടത്തുന്നത്.