വാഷിംഗ്ടൺ. കൊറോണ വൈറസ് തങ്ങളെ ബാധിച്ചാലും ഇല്ലെങ്കിലും കോവിഡ് 19 മഹാമാരി ജനങ്ങൾക്കിടയിൽ വിഷാദരോഗ ലക്ഷണങ്ങൾ വർധിപ്പിച്ചതായി ഗവേഷണ പഠനം വ്യക്തമാക്കുന്നു. ക്വാറന്റൈൻ, രോഗം വരുമോ എന്ന ഭയം, സാമൂഹിക അകലം , നിരന്തരം മാറിവരുന്ന കോവിഡ് നിയന്ത്രണ ചട്ടങ്ങൾ, പെട്ടെന്നുണ്ടായ ഒറ്റപ്പെടൽ തുടങ്ങിയവയെല്ലാം ദശലക്ഷക്കണക്കിന് ആളുകളെ മാനസിക പ്രശ്നത്തിലേക്ക് നയിച്ചതായി അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിൽ നടന്ന ഗവേഷണത്തിൽ വ്യക്തമാക്കുന്നു .
ഒരു ലക്ഷത്തി 36000 പേരിലാണ് പഠനം നടത്തിയത്. മാനസിക ആരോഗ്യം മോശമാകുന്നത് ഹൃദ്രോഗ പ്രശ്നങ്ങൾ അടക്കമുള്ള രോഗങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഇവ കണ്ടെത്തി തിരിച്ചറിഞ്ഞ് ഉചിതമായ ചികിത്സാ നടപടികൾ സ്വീകരിക്കണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. മഹാമാരി വരുന്നതിന് മുൻപ് 45 ശതമാനം രോഗികൾ ആയിരുന്നു വിഷാദരോഗം ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിൽ 2021 മുതൽ 55 ശതമാനമായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.