പുനലൂർ. ക്രൈസ്റ്റ് അംബാസിഡർസ് നടത്തിയ ലഹരി വിരുദ്ധ സന്ദേശയാത്രയും കൺവെൻഷൻ വിളംബരവും ജനശ്രദ്ധ ആകർഷിച്ചു. സി എ സംസ്ഥാന പ്രസിഡണ്ടായ പാസ്റ്റർ ജോസ് ടി ജോർജ് അധ്യക്ഷനായിരുന്നു. ഡിസ്ട്രിക്ട് സൂപ്രണ്ട് റവന്റ് ടി ജെ സാമുവൽ ഫ്ലാഗ് ഓഫ് ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി റവറന്റ് തോമസ് ഫിലിപ്പ് പ്രാർത്ഥിച്ചു ഉദ്ഘാടനം ചെയ്ത യാത്ര വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞതായിരുന്നു.
ലഹരിക്കെതിരെ പ്രഭാഷണങ്ങൾ നടത്തിയതിനു പുറമേ സുവിശേഷകനായ ജേക്കബ് ജോണും സംഘവും നടത്തിയ മാജിക്കും പ്ലേക്കാട്ടും ഉപയോഗിച്ച് ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകി. കൊട്ടാരക്കര മുതൽ തിരുവല്ല വരെ നടത്തിയ യാത്രയിൽ വിവിധ സെക്ഷനുകളിലെ സി എ അംഗങ്ങളും സെക്ഷൻ സി എ പ്രസിഡന്റുമാരും മറ്റു ദൈവദാസന്മാരും പങ്കെടുത്തു. കൺവെൻഷൻ വിളംബരം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എൽഇഡി സ്ക്രീനുകളിൽ കൺവെൻഷൻ വിവരങ്ങൾ പ്രദർശിപ്പിക്കുകയും അനൗൺസ്മെൻറ് നടത്തുകയും ചെയ്തു.