ക്രൈസ്റ്റ് എ ജി ഇവാഞ്ചലിസം ഡിപ്പാർട്ട്മെൻറ് നേതൃത്വം നൽകുന്ന ലഹരി ബോധവൽക്കരണം നടന്നു.
തൃശൂർ. ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് എ ജി സഭയുടെ കേരളഘടകം ഇവാൻജെലിസം ഡിപ്പാർട്ട്മെൻറ് നേതൃത്വം നൽകുന്ന ലഹരിക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും ഉള്ള ബോധവൽക്കരണവും പരസ്യയോഗവും നടന്നു.
പാസ്റ്റർ കുഞ്ഞുമോൻ ജോർജ്, പൊതുപ്രവർത്തകൻ റോയ് തോമസ് എന്നിവർ പ്രസംഗിച്ചു. ഭരണാധികാരികൾക്കായുള്ള പ്രാർത്ഥനയും ബൈബിൾ പാരായണവും സുവിശേഷ പ്രസംഗവും ഉണ്ടായിരുന്നു.
വിവിധ വേദഭാഗങ്ങൾ പൊതുസമൂഹത്തെ വായിച്ചു കേൾപ്പിച്ചതിനു ശേഷം പോൾമാള ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കി. രാജ്യത്തിനും സംസ്ഥാനത്തിനും അധികാരികൾക്കും വേണ്ടി പാസ്റ്റർ പോൾസൺ കുര്യാക്കോസ് പ്രാർത്ഥിച്ചു. ഒപ്പം ലഘുലേഖകൾ വിതരണം ചെയ്തു. പട്ടിക്കാട് പീച്ചി വളവിൽ വൈകുന്നേരം പരസ്യയോഗം ഉണ്ടായിരുന്നു. മേഴ്സി പോൾ, അലീന പോൾസൺ എന്നിവർ ഗാനങ്ങൾ ആലപിച്ചു.