Ultimate magazine theme for WordPress.

ഗുജറാത്ത് ഇനി ഹര്‍ ഘര്‍ ജല്‍ സംസ്ഥാനം

169

വഡോദര. ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീടുകളിലും പൈപ്പുകളിലൂടെ ശുദ്ധജലം ലഭ്യമാക്കി ഗുജറാത്ത് ബുധനാഴ്ച ഹര്‍ ഘര്‍ ജല്‍ സംസ്ഥാനമായി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വെള്ളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. 100 ശതമാനം കുടിവെള്ള ടാപ്പ് ലഭ്യമാക്കി ഗുജറാത്ത് അതിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ ദിനത്തിലാണുള്ളതെന്ന് ഗുജറാത്ത് ജലവിതരണ വകുപ്പ് ട്വീറ്റ് ചെയ്തു.