യുഎസ്. ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് എത്തുന്ന യാത്രക്കാർക്ക് കോവിഡ് പി സി ആർ ടെസ്റ്റ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി അമേരിക്ക. കോവിഡിനെ കുറിച്ച് വേണ്ടത്ര വിവരങ്ങൾ ചൈന കൈമാറുന്നില്ലെന്ന് അമേരിക്ക കുറ്റപ്പെടുത്തി.
അതേസമയം കോവിഡ് നിയന്ത്രണവിധേയമാണെന്ന് ചൈന വ്യക്തമാക്കി. ജനുവരി 8 മുതൽ ക്വാറന്റൈൻ ഒഴിവാക്കുമെന്നും ചൈന അറിയിച്ചിട്ടുണ്ട്. ഇന്ത്യയും ജപ്പാനും തങ്ങളുടെ യാത്രക്കാർക്ക് ആദ്യം തന്നെ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നു.