ബംഗളൂരു. ചർച്ച ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ബാംഗ്ലൂർ സൗത്ത് സെൻററിൻ്റെ ആഭിമുഖ്യത്തിലുള്ള കൺവെൻഷൻ ഡിസംബർ 10 11 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെ റോഡ് മീനാക്ഷി മാളിന് എതിർവശം സ്കൂളിന് പുറകിലുള്ള മൈത്രേയ എക്കോസ്പിരിച്ചുവാലിറ്റി സെൻററിൽ നടക്കും.
സ്റ്റേറ്റ് ഓവർസിയർ ആയ പാസ്റ്റർ എം കുഞ്ഞാപ്പി കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ പി.സി ചെറിയാൻ കെ ജെ തോമസ് എന്നിവർ ശുശ്രൂഷിക്കും. ബ്രദർ ഇമ്മാനുവൽ കെ ബി ഗാനങ്ങൾ ആലപിക്കും.