Ultimate magazine theme for WordPress.

ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാൻ ചിറ്റമൃത്: അറിയാം ചിറ്റമൃതിന്റെ ഗുണങ്ങൾ

54

 

 

ച ര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഒരു ഔഷധ സസ്യമാണ് ചിറ്റമൃത്. ചര്‍മ്മത്തിലെ പാടുകള്‍, ചുളിവുകള്‍, ചര്‍മ്മം തൂങ്ങല്‍ എന്നിവ കുറയ്ക്കാന്‍ ചിറ്റമൃത് സഹായിക്കുന്നു.

 

കറുത്ത പാടുകള്‍, മുഖക്കുരു എന്നിവയ്‌ക്കെതിരെ പോരാടാന്‍ ചിറ്റമൃത് സഹായിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ആന്‍റി ഓക്‌സിഡന്റ് ​ഗുണങ്ങളാല്‍ സമ്ബന്നമാണ് ഈ ഔഷധ സസ്യം. പലതരം ചര്‍മ്മരോഗങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചിറ്റമൃത് ഗുണം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മുഖചര്‍മ്മത്തെ തിളക്കമുള്ളതാക്കാനും ചിറ്റമൃത് സഹായിക്കുന്നു.

 

♥️ ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്ന ഗുണങ്ങള്‍ ചിറ്റമൃതിനുണ്ട്.

 

♥️  ചിറ്റമൃതിലെ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

 

♥️  മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെയും അണുക്കളെയും നിയന്ത്രിച്ച്‌ മനോഹരമായ തിളങ്ങുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ ചിറ്റമൃത് സഹായിക്കുന്നു.

♥️  കുഷ്ഠരോഗം, എക്സിമ, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ ഗുരുതരമായ ചര്‍മ്മരോഗങ്ങളെ ചികിത്സിക്കാന്‍ ചിറ്റമൃത് ഉപയോ​ഗിക്കുന്നു.

 

♥️  അള്‍ട്രാവയലറ്റ് രശ്മികള്‍ മൂലമുണ്ടാകുന്ന പിഗ്മെന്റേഷന്‍, കറുത്ത പാടുകള്‍, സൂര്യാഘാതം എന്നിവയില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചിറ്റമൃത് സഹായിക്കുന്നു.

 

♥️  രക്തചംക്രമണം മെച്ചപ്പെടുത്താനും ചിറ്റമൃത് സഹായിക്കുന്നു, ഇത് ചര്‍മ്മത്തിന് സ്വാഭാവിക തിളക്കം നല്‍കുന്നു.

 

പരമ്ബരാഗത ഇന്ത്യന്‍ വൈദ്യശാസ്ത്രത്തില്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ചിറ്റമൃത്. പൊടിയായോ, കഷായമായോ, ജ്യൂസായോ വിവിധ രീതികളില്‍ ഇത് ഉപയോ​ഗിക്കാം. ഇപ്പോള്‍ ഇത് പൊടിയായും കാപ്സ്യൂളുകളായും വാങ്ങാന്‍ സാധിക്കും. ചര്‍മ്മപ്രശ്നങ്ങള്‍ക്കുള്ള പേസ്റ്റായും ചിറ്റമൃത് ഉപയോഗിക്കാം. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ശക്തമായ ഔഷധ ​ഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്. അതുപോലെ, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ​ഗുണങ്ങളാലും സബന്നമാണിത്. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോ​ഗ്യം വര്‍ധിപ്പിക്കാനും മുഖക്കുരു, പി​ഗ്മെന്റേഷന്‍ തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനും ചിറ്റമൃതിന് കഴിയും.