Ultimate magazine theme for WordPress.

ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ ഇടപെടൽ

സംസ്ഥാന സർക്കാരിനോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു

39

റായ് പൂർ. ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. സംഭവത്തിൽ ഇതുവരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ അഞ്ചുപേർ പോലീസ് കസ്റ്റഡിയിലാണ്. മതപരിവർത്തനം ആരോഗ്യമാണ് നാരായൺപൂർ ജില്ലയിലെ പള്ളിക്കു നേരെ ആക്രമണം ഉണ്ടായത്. നാരായണൻപൂർ, കൊണ്ടാഗോൺ ജില്ലകളിലെ ആദിവാസി വിഭാഗത്തിലുള്ളവർ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്ന സാഹചര്യത്തിലാണ് കർവാപസി മുദ്രാവാക്യമുയർത്തി ഇവിടെ ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തിയത്.

മൂന്നാഴ്ച മുൻപ് പൊക്കഞ്ഞൂർ ഗ്രാമത്തിലെ ക്രിസ്ത്യൻ ദേവാലയത്തിന് നേരെ ആക്രമണം നടത്തിയിരുന്നു. പള്ളിക്കകത്ത് സ്ത്രീകളും കുട്ടികളും ആക്രമണത്തിന് ഇരയായി. സെമിത്തേരികളിൽ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനും അക്രമികൾ അനുവദിക്കുന്നില്ല എന്ന് മിഷനറി വൈദികർ വ്യക്തമാക്കുന്നു. അക്രമം നടന്ന ഗ്രാമങ്ങളിൽ നിന്ന് നിരവധി പേർ പലായനം ചെയ്തിട്ടുണ്ട്.