ന്യൂഡൽഹി. ട്വിറ്റർ, മെറ്റ എന്നീ കമ്പനികൾക്ക് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ആമസോൺ. കഴിഞ്ഞ കുറെ മാസങ്ങളായി കമ്പനി ലാഭകരമല്ലായിരുന്നു. അതിനാലാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
10000 ജീവനക്കാരുടെ ജോലി നഷ്ടപ്പെടും എന്നാണ് റിപ്പോർട്ട്. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജീവനക്കാരെ ആമസോൺ പിരിച്ചുവിടുന്നത്. എന്നാൽ ആഗോളതലത്തിൽ 16 ലക്ഷത്തോളം വരുന്ന കമ്പനിയുടെ ജോലിക്കാരിൽ ഒരു ശതമാനം പേര്മാത്രമാണ് നിലവിൽ പിരിച്ചുവിടൽ നേരിടുന്നത്.