Ultimate magazine theme for WordPress.

ജോഷിമടിൽ മലയാളി വൈദികൻ അപകടത്തിൽ മരിച്ചു

13

ദില്ലി. കാർ കൊക്കയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ മലയാളി വൈദികനായ കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ഫാ. മെൽവിൻ പി എബ്രഹാം മരണമടഞ്ഞു. ദുരിതബാധിത മേഖലകളിൽ ഭക്ഷണം എത്തിച്ച് മടങ്ങുന്നതിനിടെ ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിലാണ് ഫാദർ മെൽവിൻ മരണപ്പെട്ടത്.

ജോഷി മട്ടിലെ മണ്ണിടിച്ചിൽ മേഖലയിൽ ആയിരുന്നു രണ്ട് വൈദികർക്കൊപ്പം ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഫാദർ മെൽവിൻ യാത്രതിരിച്ചത്. ബിജിനൂർ രൂപതയുടെ പ്രതിനിധി എന്ന നിലയിലാണ് മെൽവിൻ ജോഷിമട്ടിൽ എത്തിയത്.

അപകടത്തെ തുടർന്ന് സൈനികർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ ഋഷികേശിൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫാദർ മെൽവിനൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന മറ്റു രണ്ടുവരികൾ അപകടത്തിൽ നിന്നും രക്ഷപ്പെട്ടു എന്നാണ് ലഭ്യമായ വിവരം. കനത്ത മൂടൽമഞ്ഞ് ആണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.

കടപ്പാട് :ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ