തിരുവല്ല. ബാലസുവിശേഷീകരണത്തിൽ താല്പര്യമുള്ളവർക്ക് ഓൺലൈൻ പരിശീലന കോഴ്സുമായി ട്രാൻസ്ഫോർമേഴ്സ്. 2022 ഡിസംബർ ഒന്നു മുതൽ ഒരു മാസത്തെ ചൈൽഡ് ഇവാഞ്ചലിസം സർട്ടിഫിക്കറ്റ് കോഴ്സ് ആണ് നടത്തുന്നത്.
ആഴ്ചയിൽ തിങ്കൾ ,ചൊവ്വ, വ്യാഴം എന്നീ ദിവസങ്ങളിൽ 8 30 മുതൽ 9 30 വരെയാണ് ക്ലാസുകൾ. പാസ്റ്റർമാർക്കും സുവിശേഷകർക്കും സൺഡേസ്കൂൾ അധ്യാപകർക്കും ബൈബിൾ കോളേജ് വിദ്യാർത്ഥികൾക്കും കുട്ടികളുടെയും യുവജനങ്ങളുടെയും ഇടയിൽ പ്രവർത്തിക്കാൻ താല്പര്യമുള്ള ആർക്കും ഈ സർട്ടിഫിക്കറ്റ് കോഴ്സിൽ പങ്കെടുക്കാൻ സാധിക്കും എന്ന് ഭാരവാഹികൾ വ്യക്തമാക്കി.