ന്യൂഡൽഹി. പൊതുജനങ്ങൾക്ക് വിനിമയം നടത്താവുന്ന റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ പരീക്ഷണ ഇടപാട് കൊച്ചി ഉൾപ്പെടെ 13 നഗരങ്ങളിൽ ഡിസംബർ ഒന്നിന് ആരംഭിക്കും. ആദ്യഘട്ടമായി ഡൽഹി മുംബൈ ബംഗളൂരു ഭുവനേശ്വർ എന്നീ നഗരങ്ങളിലാണ് പരീക്ഷണ ഇടപാട് നടത്തുക. അതിനുശേഷം മറ്റ് നഗരങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കും.
അച്ചടിച്ച നോട്ടിന് പകരം മൊബൈൽ ഫോണിലെ ആപ്പിൽ കൊണ്ടുനടക്കാവുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഈ രൂപ. ഡിജിറ്റൽ കറൻസി പുറത്തിറക്കുന്ന സാഹചര്യത്തിൽ പ്രിൻറ് ചെയ്ത കറൻസി നിർത്തുമെന്ന് അർത്ഥമില്ല. ബാങ്ക് അക്കൗണ്ട് ഇല്ലാത്ത വ്യക്തിക്കും ഡിജിറ്റൽ ടോക്കൺ വിനിമയം ചെയ്യാം.
അക്കൗണ്ടിൽ കിടക്കുന്ന പണത്തേക്കാൾ സ്വന്തമായി മൂല്യമുള്ളതാണ് ഈ റുപ്പി. കറൻസി കൊണ്ട് നടക്കാതെ തന്നെ ഓൺലൈനായി നിശ്ചിത തുക അതേ രീതിയിൽ തന്നെ വിനിമയം ചെയ്യാൻ അവസരം ഒരുങ്ങുന്നു എന്നതാണ് ഡിജിറ്റൽ കറൻസിയുടെ പ്രത്യേകത.