Ultimate magazine theme for WordPress.

ഡിജിറ്റൽ വ്യക്തിഗത വിവരസമ്മേക്ഷണം ബില്ലിന്റെ കരട് രൂപമായി

വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവ് പറ്റിയാൽ 500 കോടി രൂപ വരെ പിഴ ഈടാക്കാൻ കേന്ദ്രസർക്കാർ

135
ന്യൂഡൽഹി. വ്യക്തികളുടെ വിവരങ്ങൾ സംരക്ഷിക്കുന്നതിൽ പിഴവ് പറ്റുന്ന ബന്ധപ്പെട്ട ആളുകളിൽ നിന്നും ഓരോ സംഭവത്തിനും 500 കോടി രൂപ വരെ പിഴ ഈടാക്കാനുള്ള ബില്ലിന്റെ കരട് രൂപവുമായി കേന്ദ്രം. ഇന്നലെ വെള്ളിയാഴ്ച പുറത്തിറക്കിയ ഡിജിറ്റൽ വ്യക്തിഗത വിവര സംരക്ഷണ ബില്ലിന്റെ കരടിലാണ് ഇത്തരം പ്രധാന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത് .

ഡിസംബർ 17 വരെ ബില്ലിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാൻ സമയം നൽകിയിട്ടുണ്ട്. പരമാവധി 15 കോടി രൂപയായിരുന്നു പഴയ ബില്ലിൽ പിഴ ഈടാക്കിയിരുന്നത്. എന്നാൽ പുതുക്കിയ ബലിപ്രകാരം ഉത്തരവാദികളായവരുടെ വിശദീകരണം തേടിയ ശേഷം കുറ്റക്കാരന് കണ്ടെത്തിയാൽ 500 കോടി വരെയാണ് പിഴ ചുമത്തുന്നത്.