തിരുവല്ല. തിമഥി ഇൻസ്റ്റിറ്റ്യൂട്ട് നേതൃസംഗമവും 2023ലെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മാർച്ച് അഞ്ചിന് വൈകുന്നേരം 5 മണിക്ക് തിരുവല്ലയിൽ ഉള്ള പബ്ലിക് സ്റ്റേഡിയത്തിൽ വച്ച് നടക്കും.
പാസ്റ്റർ കെ ജെ മാത്യു മുഖ്യാതിഥി ആയിരിക്കും. കേരളത്തിൻറെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കും. തിമിതി ഇൻസ്റ്റിറ്റ്യൂട്ട് ബിബിഎസ് വിഭാഗമായ ചിൽഡ്രൻസ് ഫെസ്റ്റിന്റെ 2023ലെ സിലബസിന്റെ വിതരണം ഉദ്ഘാടനവും നടക്കും. മലയാളം കൂടാതെ ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലും ചിൽഡ്രൻസ് ഫെസ്റ്റിന്റെ സിലബസ് ലഭ്യമാണ്.